fortuneias

Preparing for the UPSC Civil Services Examination requires a smart and focused approach, especially when it comes to optional subjects. Malayalam Optional Paper 1 is no exception, and analyzing previous year questions (PYQs) provides valuable insights into recurring trends and key themes. In this post, we will explore the 2025 question paper, examine questions repeated from past years, and offer guidance on how aspirants can leverage PYQ analysis to plan their preparation effectively.

Exam Pattern Overview

Malayalam Optional Paper 1 consists of eight questions divided into two sections (A and B). Candidates are required to attempt five questions in total:

  • Q1 and Q5 are compulsory.

  • Out of the remaining six, any three questions are to be attempted, choosing at least one from each section.

Important points:

  • Answers must be written in Malayalam script.

  • Word limits (where specified) must be adhered to.

  • Attempts are counted sequentially; partial answers are considered attempts.

  • Blank pages must be struck off clearly.

Malayalam Paper 1 – Question Paper (2025)

PAPER 1

Section A 

Q1. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. 10×5=50 (Compulsory Question)

(a) പുരുഷഭേദനിരാസം സംബന്ധിച്ച വിവിധ വാദമുഖങ്ങൾ ക്രോഡീകരിക്കുക. (10)

 

(b)വടക്കൻപാട്ടുകൾ മലയാളഭാഷയുടെ വികാസപരിണാമത്തിൻ്റെ ഏതു ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു് സോദാഹരണം വിശദമാക്കുക. (10)

 

(c)നവമാദ്ധ്യമഭാഷയുടെ പ്രത്യേകതകൾ മലയാള ഭാഷയുടെ ആധുനികനിലയെ സ്വാധീനിക്കുന്നതെങ്ങനെ ? (10) 

 

(d) ഭരണഭാഷയുടെ പ്രാക്തനനില ഭാഷാ കനടലീയത്തെ ഉദാഹരണമാക്കി വിശകലനം ചെയ്യുക. (10)

 

(e)സംബന്ധികാവിഭക്തിപ്രത്യയത്തിന്റെ രൂപപരിണാമം ഭാഷോത്പത്തിവാദത്തിൽ പ്രസക്തമാകുന്നുണ്ടോ ? (10)

 

Q2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 

 

(a) രാമചരിതഭാഷയെയും കൃഷ്ണഗാഥാഭാഷയെയും ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലയിൽ നിരണംകവിതകളെ പരിഗണിക്കാനാകുമോ ? (20)

 

(b) ചമ്പുക്കളുടെയും ആട്ടക്കഥകളുടെയും രംഗഭാഷാവഴക്കം ചർച്ച ചെയ്യുക. (15)

 

(c)അനുനാസികാതിപ്രസരവും താലവ്യാദേശവും സന്ധിവികാരം മാത്രമാണോ? കേരളപാണിനീയത്തെ മുൻനിർത്തി പരിശോധിക്കുക. (15)

 

Q3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 

 

(a) ലീലാതിലകത്തിലെ ‘കൂന്തൽവാദ’ത്തിനു ഭാഷോല്പത്തിപഠനത്തിലുള്ള പ്രാധാന്യമെന്ത്? (20)

 

(b) മലയാളഗദ്യഭാഷാവികാസത്തിൽ മിഷണറിമാരുടെ സംഭാവനകൾ വിലയിരുത്തുക. (15) 

 

(c) പാനപ്പാട്ടുകൾ മലയാളത്തിലെ നാടോടിവഴക്കവുമായി ഇണങ്ങുന്നതാണോ ? (15)

 

Q4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക.  

 

(a) ഭാഷയെ ജനകീയമാക്കുന്നതിൽ ‘കൃഷ്ണഗാഥ’ വഹിച്ച പങ്ക് വിശദമാക്കുക. (20)

 

(b) “അറബിമലയാളം’ – വംശീയഭാഷാവഴക്കമെന്ന നിലയിൽ ഇതിന്റെ പ്രസക്തി നിർണ്ണയിക്കുക.

(15)

 

(c) ശാസ്ത്രസാങ്കേതികവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മലയാളഭാഷ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്തെല്ലാം ? (15)

 

SECTION B 

 

Q5: എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതുവാക്കുകളിൽ കവിയരുത്. 10×5=50 (Compulsory Question)

(a)കാവ്യത്തെ വിനോദമായി മാത്രം കണ്ടവരാണ് വെണ്മണിക്കവികളെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുക. (10)

 

(b)സംസ്കൃതസാഹിത്യസങ്കേതങ്ങളുടെ തനിയാവർത്തനം മാത്രമായിരുന്നു മലയാളത്തിലെ മഹാകാവ്യപ്രസ്ഥാനമെന്നതു ശരിയാണോ ? (10)

 

(c)ജീവിതത്തിന്റെ ദാർശനികാവിഷ്കാരങ്ങളായിരുന്നു ഒ.വി. വിജയന്റെ നോവലുകൾ – വിശദമാക്കുക. (10)

 

(d)കാല്പനികതാതിപ്രസരം ചങ്ങമ്പുഴക്കവിതകളെ ജീവിതയാഥാർത്ഥ്യങ്ങളിൽനിന്നു അകറ്റുന്നുവെന്ന നിരീക്ഷണത്തിന്റെ സാംഗത്യമെന്ത് ? (10)

 

(e)ഭക്തിയുടെ ഉദാത്താവിഷ്കാരങ്ങളെന്ന നിലയിൽ നിരണംകവിതകൾ വേറിട്ടുനില്ക്കുന്നു – ശരിയോ ? (10)

Q6. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 

 

(a) കാല്പനികതയുടെ പോരായ്മകളെ തിരുത്തിനവജീവിതമാതൃക അടയാളപ്പെടുത്തിയ കവിയെന്ന വിശേഷണം ഇടശ്ശേരിക്കു നല്‌കാനാകുമോ? (20) 

 

(b) വാങ്മയസാഹിത്യമെന്ന നിലയിൽ പഴഞ്ചൊല്ലുകളുടെ പ്രത്യേകതകളെന്തെല്ലാം ? (15)

 

(c) അസ്തിത്വപ്രശ്നം നേരിടുന്ന മലയാളമനസ്സിന്റെ സ്വത്വാവിഷ്കാരങ്ങളായിരുന്നു എം.ടി. യുടെ കഥകൾ ശരിയോ ? (15)

 

Q7: താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 

(a) സംസ്കൃതസാഹിത്യസംസ്കാരം മലയാളത്തിലേയ്ക്കു പകർത്തുന്നതിൽ മണിപ്രവാളകവിതകൾ വഹിച്ച പങ്കെന്ത് ? (20)

 

(b) മലയാള കവിതാസാഹിത്യത്തിൽ ആധുനികത വരുത്തിയ മാറ്റങ്ങളെന്തെല്ലാം ? (15) 

 

(c) മലയാളനാടകത്തിന് കാവാലം നാരായണപ്പണിക്കർ ചെയ്ത സംഭാവനകൾ വിശദമാക്കുക. (15) 

 

Q8. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 

 

(a) നവോത്ഥാനകാലചിന്തകൾക്കു കവിത്രയം നല്കിയ സംഭാവനകളെന്തെല്ലാം ?  (20)

 

(b) ‘ഭക്തിയിലൂടെ മുക്തി’ എന്ന സമീപനം അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനെ കൂടുതൽ ജനകീയമാക്കിയെന്നു കരുതാമോ ? (15)

 

(c) സൂക്ഷ്മവും കൃത്യവും കർക്കശവുമാണു് കുട്ടി കൃഷ്ണമാരാരുടെ വിമർശനസ്വഭാവം-ഭാരതപര്യടനത്തെ ഉദാഹരണമാക്കി പരിശോധിക്കുക.(15)

 

Question Paper Download Link: https://upsc.gov.in/sites/default/files/MALAYALAM%20-LITERATURE-PAPER-I-QP-CSM-25-010925.pdf

Question Paper Analysis with PYQ

 

A detailed review of past questions reveals that most 2025 questions are repeats from previous years, sometimes with minor wording tweaks. Understanding this trend is crucial to achieving a high score.

Examples of repeated questions:

 

 പുരുഷഭേദനിരാസം സംബന്ധിച്ച വിവിധ വാദമുഖങ്ങൾ ക്രോഡീകരിക്കുക. (10) 

2023

പുരുഷഭേദനിരാസം – വിവിധ ഭാഷോല്പാത്തിവാദങ്ങളിലെ നിഗമനങ്ങൾ എന്തെല്ലാം ? (10)

 

 

നവമാദ്ധ്യമഭാഷയുടെ പ്രത്യേകതകൾ മലയാള ഭാഷയുടെ ആധുനികനിലയെ സ്വാധീനിക്കുന്നതെങ്ങനെ ? (10)  

2022:

നവമാദ്ധ്യമങ്ങൾ സമകാലമലയാളത്തിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ സ്വഭാവം നിർണ്ണയിക്കുക. (10)

മലയാളഗദ്യഭാഷാവികാസത്തിൽ മിഷണറിമാരുടെ സംഭാവനകൾ വിലയിരുത്തുക. (15) 

2021:

മലയാളഗദ്യത്തിൻ്റെ വളർച്ചയിൽ വിദേശ മിഷണറിമാർ അനുഷ്ഠിച്ച സേവനങ്ങളെക്കുറിച്ചു് വിവരിക്കുക. (15)

2016:

മലയാള ഗദ്യത്തിൻ്റെ വളർച്ചയിൽ ക്രൈസ്തവ മിഷനറിമാർ വഹിച്ച പങ്ക് ചർച്ചചെയ്യുക. (20)

ഭാഷയെ ജനകീയമാക്കുന്നതിൽ ‘കൃഷ്ണഗാഥ‘ വഹിച്ച പങ്ക് വിശദമാക്കുക. (20)

2023:

മലയാളഭാഷയുടെ ‘തനിമ’ പ്രകടമാക്കുന്ന കൃതിയായി കൃഷ്ണഗാഥയെ പരിഗണിക്കാനാകുമോ ?(15)

ശാസ്ത്രസാങ്കേതികവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മലയാളഭാഷ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്തെല്ലാം ? (15)

2017:

ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യാൻ തക്കവണ്ണം മലയാളഭാഷയെ എങ്ങനെ ശക്തമാക്കാം ? (15)

കാവ്യത്തെ വിനോദമായി മാത്രം കണ്ടവരാണു് വെണ്മണിക്കവികളെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുക. (10)

2023:

കേവലം വിനോദോപാധിയായി കവിതയെ കണ്ടവരായിരുന്നോ വെണ്മണിക്കവികൾ. (10)

സംസ്കൃതസാഹിത്യസങ്കേതങ്ങളുടെ തനിയാവർത്തനം മാത്രമായിരുന്നു മലയാളത്തിലെ മഹാകാവ്യപ്രസ്ഥാനമെന്നതു ശരിയാണോ ? (10)

2020:

സംസ്കൃതാചാര്യന്മാർ മഹാകാവ്യത്തിനു് നല്കിയ ലക്ഷണം മുൻനിർത്തി മലയാളത്തിലെ മഹാകാവ്യങ്ങളുടെ ശക്തിദൗർബ്ബല്യങ്ങൾ പരിശോധിക്കുക.(10)

മലയാള കവിതാസാഹിത്യത്തിൽ ആധുനികത വരുത്തിയ മാറ്റങ്ങളെന്തെല്ലാം ? (15) 

2024: ആധുനികതാ പ്രസ്ഥാനം മലയാള കവിതയുടെ ആസ്വാദനക്ഷമതയിൽ വരുത്തിയ മാററങ്ങൾ എന്തെല്ലാം ? (15)

2022:

മലയാള കവിതയിൽ ആധുനികതാവാദത്തിൻ്റെ സവിശേഷതകൾ പ്രകടമായത് എങ്ങനെയൊക്കെ? വ്യക്തമാക്കുക. (15)

നവോത്ഥാനകാലചിന്തകൾക്കു കവിത്രയം നല്കിയ സംഭാവനകളെന്തെല്ലാം?   

                                                                                                                                (20)

2022: ദേശീയപ്രസ്ഥാനവും നവോത്ഥാനദർശനങ്ങളും കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ എന്നീ കവികളുടെ രചനകളെ എത്രത്തോളം സ്വധീനിച്ചിട്ടുണ്ടു് ? ചർച്ച ചെയ്യുക. (20)

(c) സൂക്ഷ്മവും കൃത്യവും കർക്കശവുമാണു് കുട്ടി കൃഷ്ണമാരാരുടെ വിമർശനസ്വഭാവം-ഭാരതപര്യടനത്തെ ഉദാഹരണമാക്കി പരിശോധിക്കുക.(15)

2021:

യുക്തിവിചാരം ചെയ്തു സ്വമതം സ്ഥാപിക്കുന്നതിലും നിരൂപണത്തെ ഒരു കലായായുയർത്തുന്നതിലും അസാധാരണ വിജയം കൈവരിച്ച ഒരു സാഹിത്യകാരനാണു് കുട്ടികൃഷ്‌ണമാരാർ. നിരൂപിക്കുക. (15)

Strategy for Preparation

  1. Identify high-frequency questions using PYQs.

  2. Prepare structured answers with clear headings, examples, and citations.

  3. Practice writing within word limits (90 words for compulsory questions).

  4. Revise language evolution, literature history, and key literary figures.

  5. Focus on recurring themes.

By analyzing PYQs, aspirants can predict trends, save preparation time, and increase accuracy in answers.

Conclusion:

The 2025 Malayalam Optional Paper 1 clearly shows that UPSC emphasizes recurring themes and concepts. By analyzing previous year questions (PYQs), aspirants can identify trends, anticipate frequently asked topics, and structure their answers effectively. A focused PYQ-based preparation not only saves time but also builds confidence, ensuring candidates are well-equipped to tackle both compulsory and selective questions. If you need a helping hand in your Malayalam preparation, we are offering Malayalam Optional classes with faculty Mini Teacher, who has the highest number of success stories in Malayalam, guiding aspirants toward success in this rank-making paper.

Download PYQ


    This will close in 0 seconds