2023-ലെ സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്ക് നേടിയ പാർവതി ഗോപകുമാറിന്റെ കേവലം ഒരു ഉന്നത പദവിയിലേക്കുള്ള പ്രവേശനമല്ല, പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിക്കുകയും സ്വന്തം കഴിവിനെ കുറിച്ച് ആഴത്തിലുള്ള ബോധ്യത്തോടെ മുന്നേറുകയും ചെയ്ത ഒരു പെൺകുട്ടിയുടെ ജീവിതവിജയമായിരുന്നു ഇത്. പാർവതിയുടെ ഈ യാത്ര ഒരു റാങ്കിന്റെ മാത്രമല്ല മറിച്ച് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രചോദനമാകുന്ന അതിജീവനത്തിൻ്റെയും, കഠിനാധ്വാനത്തിൻ്റെയും, തെളിഞ്ഞ കാഴ്ചപ്പാടിന്റെയും പാഠപുസ്‌തകമാണ്.
ഒരു വ്യക്തിയുടെ സ്വഭാവത്തെയും പ്രതിസന്ധികളെ നേരിടാനുള്ള കഴിവിനെ രൂപപ്പെടുത്തുന്നത് അവർ നേരിടുന്ന വെല്ലുവിളികളാണ്. പാർവതി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു മോട്ടോർ വാഹന അപകടത്തിലാണ് തന്റെ വലതു കൈ താഴേക്ക് നഷ്ട്‌ടപ്പെടുന്നത്. അതുവരെ വലതു കൈകൊണ്ട് എഴുതുകയും മറ്റു കാര്യങ്ങൾ ചെയ്യുകയും ചെയ്‌ത പാർവതിക്ക് ഒരു സുപ്രഭാതത്തിൽ എല്ലാം ഇടതുകൈയിലേക്ക് മാറ്റേണ്ടി വന്നു.
എന്നാൽ പാർവതി ഇതിനെ ഒരു വീരകൃത്യമായി കാണുന്നില്ല. “ഇത് ഹീറോയിസം അല്ല, നിർവാഹം ഇല്ലാത്തതുകൊണ്ട് ചെയ്യേണ്ടിവന്ന ഒരു കാര്യമാണ്.” – പാർവതി പറയുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശിയായ പാർവതി ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നും 10-ാം ക്ലാസും, അമ്പലപ്പുഴ “Model Higher Secondary”
സ്കൂളിൽ നിന്ന് മുഴുവൻ മാർക്ക് നേടി കൊണ്ട് “national Law School of India” ൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. പിന്നീട് സിവിൽ സർവീസിലേക്ക് തിരിയുന്നതിനു മുമ്പ് തനിക്ക് താൽപര്യമുള്ള മൂന്നു വ്യത്യസ്‌ത മേഖലകളിൽ ഇന്റേൺഷിപ്പ് ചെയ്യുകയും പ്രയോഗിക അറിവ് നേടാൻ തീരുമാനിച്ചും.
1. വയനാട്ടിലെ ഒരു NGO യുടെ കൂടെ
2. ഹൈക്കോടതിയിലെ ഒരു സീനിയർ അഡ്വക്കേറ്റിന്റെ കൂടെ
3. ആലപ്പുഴ ജില്ലാ കലക്‌ടറുടെ കൂടെ
ഈ മൂന്ന് അനുഭവങ്ങളിൽ നിന്നും, ഒരു ജില്ലാ കലക്‌ടറിൻ്റെ ജോലിയാണ് തനിക്ക് വേണ്ടത് എന്ന് മനസ്സിലാക്കി. തൻ്റെ കഴിവുകൾ ഉപയോഗിച്ച് ഒരു വലിയ വിഭാഗം ജനങ്ങളിലേക്ക് ഒരു ഇംപാക്‌ട് എത്തിക്കുവാൻ സാധിക്കുന്നത് ഈ
ജോലിയിലൂടെയാണ് എന്ന് തിരിച്ചറിഞ്ഞു.
തിരുവനന്തപുരത്തുള്ള FORTURE IAS Academy-യിലൂടെയായിരുന്നു പാർവതിയുടെ സിവിൽ സർവീസ് പഠനം തുടങ്ങുന്നത്. ഒറ്റയ്ക്കിരുന്ന് പഠിച്ചിരുന്ന പാർവതിയുടെ പഠനരീതിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത് ഫോർച്യൂൺ IAS അക്കാദമിയിലെ READING ROOM ആയിരുന്നു. അവിടെവെച്ച് കിട്ടിയ സുഹൃത്തുക്കളുടെ പിയർ ഗ്രൂപ്പ് പഠനത്തിന് ഒരു ഘടന നൽകി.
ഒരു സോഷ്യൽ സയൻസ് വിദ്യാർത്ഥി എന്ന നിലയിൽ, വിഷയങ്ങളിലുള്ള അറിവുകൊണ്ടുമാത്രം പരീക്ഷ പാസ്സാകാം എന്നൊരു അമിത ആത്മവിശ്വാസം
തുടക്കത്തിൽ പാർവതിക്കുണ്ടായിരുന്നു. എന്നാൽ ആദ്യത്തെ പ്രിലിംസ് പരീക്ഷയിലെ പരാജയം ഒരു തിരിച്ചടിയായിരുന്നില്ല, ഒരു വലിയ തിരിച്ചറിവായിരുന്നു. മറ്റുള്ളവരെ അന്ധമായി അനുകരിക്കുന്നതിന് പകരം,
സ്വന്തം കഴിവും കുറവും മനസ്സിലാക്കി പഠന രീതിയിലെ ചിട്ടപ്പെടുത്തുക എന്നതായിരുന്നു പാർവതിയുടെ തന്ത്രം.
ഫോർച്യൂൾ ഐഎഎസ് അക്കാദമിയിലെ പ്രധാന അധ്യാപകനും പാർവതിയുടെ മെൻ്ററുമായിരുന്ന മുനി ദർശൻ സാറ് പാർവതിയുടെ വിജയത്തിൽ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പഠനപരമായ മാർഗനിർദേശങ്ങൾക്കു പുറമേ അദ്ദേഹത്തിന്റെ വ്യക്തിപരമായ ദയയും, കരുതലും പാർവതിക്ക് വലിയ മാനസിക പിന്തുണയായിരുന്നു എന്ന് പാർവതി പറയുന്നു. ” മെൻ്റർഷിപ്പിനായി ചെല്ലുമ്പോൾ എല്ലാം എഴുന്നേൽറ്റ് നിന്ന് വാതിൽ തുറന്നു തരുകയും അവളുടെ പരിമിതികളെക്കുറിച്ച് ഒരിക്കൽപോലും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുകയും ചെയ്‌ത അദ്ദേഹത്തിൻ്റെ പെരുമാറ്റം തികച്ചും മാതൃകാപരമായിരുന്നു” എന്ന് പാർവതി ചൂണ്ടിക്കാണിക്കുന്നു. തുടക്കത്തിൽ
എഴുത്തിന്റെ വേഗത കുറവായതിനാൽ 20 ചോദ്യങ്ങളിൽ 9 എണ്ണം മാത്രമേ പാർവതിക്ക് പൂർത്തിയാക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഓരോ തവണയും രണ്ടോ മൂന്നോ ചോദ്യങ്ങൾ കൂടുതൽ എഴുതുമ്പോൾ “സൂപ്പർ അടിപൊളി” എന്ന് പറഞ്ഞ് അദ്ദേഹം നൽകിയ പ്രോത്സാഹനം പാർവതിയുടെ
ഉള്ളിൽ ആത്മവിശ്വാസം നൽകി. പരിമിതികൾ ശരീരത്തിനാണെന്നും
മനസ്സിനെന്നും പാർവതി തന്നെ ജീവിതത്തിലൂടെ തെളിയിച്ചു. നഷ്‌ടപ്പെട്ട വലതു കൈക്ക് പകരമായി തൻ്റെ ഇടതു കൈ കരുത്തുറ്റ ആയുധമാക്കി മാറ്റിയപ്പോൾ, വിധിക്ക് പോലും നിശ്ചയദാർദ്ധ്യത്തിന് മുന്നിൽ വഴിമാറി
കൊടുക്കേണ്ടിവന്നു. സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിലെക്കുള്ള ഈ
യാത്രയിൽ അവർ തരുന്ന പാഠം ലളിതമാണ്.
“പ്രതിസന്ധികൾ നമ്മെ തളർത്താനല്ല, മറിച്ച് നമ്മുടെ ഉള്ളിലെ യഥാർത്ഥ
കരുത്തിനെ പുറത്തുകൊണ്ടുവരാനുള്ള അവസരങ്ങളാണ് “
Demo Description
This will close in 0 seconds