ജോലി പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നത് ഒരു ബാലികേറാമലയാണെന്ന് തോന്നലുണ്ടോ നിങ്ങൾക്ക്? എന്നാലിവ സാധ്യമാണെന്ന് തന്റെ പഠന മികവുകൊണ്ട് തെളിയിച്ച വ്യക്തിയാണ് കിരൺ പി ബി ഐ പി എസ്. ടെക്നോപാർക്കിലെ ഐടി ജോലിയോടൊപ്പം സിവിൽ സർവീസ് ഉന്നത വിജയം കരസ്ഥമാക്കി ഉദ്യോഗാർത്ഥികൾക്ക് വഴികാട്ടുകയാണ് കിരൺ.
അഞ്ചുവർഷം നീണ്ട യാത്ര തുടർച്ചയായ പരാജയങ്ങളുടെ മാത്രം കഥയല്ല, മറിച്ച് ഓരോ തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് നേടിയെടുത്ത അവിസ്മരണീയമായ വിജയത്തിൻ്റെ നേർസാക്ഷ്യവുമാണ്.
തിരുവനന്തപുരം സ്വദേശിയായ കിരൺ ട്രിവാൻഡ്രം റെസിഡൻഷ്യൽ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഗവൺമെന്റ്റ് എൻജിനീയറിങ് Barton hill ൽ നിന്നും Electronic Engineering ൽ ബിദുരവും നേടി. പിന്നീട് 22 വയസ്സിൽ ജോലിയിൽ പ്രവേശിക്കുകയും തുടർച്ചയായി നാലുവർഷം കോർപ്പറേറ്റ് ജീവിതം നയിക്കുകയും ചെയ്തു. അച്ഛൻ നൽകിയ പ്രചോദനത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് കൊണ്ട് ജോലിക്കൊപ്പം തന്നെ
സിവിൽ സർവീസ് പഠനവും ആരംഭിച്ചു. “അച്ഛനാണ് ഇത് Kick off” ചെയ്തതെങ്കിലും മോട്ടിവേഷൻ വരേണ്ടത് സ്വന്തം ഉള്ളിൽ നിന്നുമാണ് , എന്നാലെ ആ ഒരു തീ കെടാതെ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ“എന്ന് കിരൺ സാക്ഷ്യപ്പെടുത്തുന്നു.
ജോലിയിലും പഠനത്തിലും ഒരേപോലെ മികവ് പുലർത്താൻ കിരൺ ഉപയോഗിച്ച തന്ത്രങ്ങൾ കിരണിൻ്റെ വിജയത്തിന് അടിത്തറപാകി. രാവിലെ 9 മണി മുതൽ 6 മണി വരെ ജോലിക്കായി മാറ്റിവെച്ചു; അതിനു മുൻപും ശേഷവും ഉള്ള
സമയം പഠനത്തിനായി ക്രമീകരിച്ചു. ജീവിതത്തിൽ കുറഞ്ഞ പ്രാധാന്യമുള്ള വിഷയങ്ങളെ തിരിച്ചറിയുകയും അതിനുവേണ്ട സമയം പഠനത്തിലേക്ക് കേന്ദ്രീകരിക്കുകയും, അത് വിജയത്തിലേക്കുള്ള വഴി തെളിയിക്കുകയും ചെയ്തു.
അഞ്ച് ശ്രമങ്ങൾ; അഞ്ച് പാഠങ്ങൾ, തുടർന്ന് പരാജയങ്ങളിൽ നിന്നും വിജയത്തിലേക്ക്. ഓരോ തോൽവിയും വിജയത്തിലേക്കുള്ള ചവിട്ട് പടിയായിരുന്നു. ഫോർച്യൂൺ ഐ.എ.സ് അക്കാദമിയിലെ മുനി സാർ കിരണിൻ്റെ വിജയത്തിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല.
ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകുന്ന ഒരാളെന്ന നിലയ്ക്ക് കിരണിന്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കി അനുയോജ്യമായ പഠന രീതിതയ്യാറാക്കാൻ മുനി സാർ സഹായിച്ചു. പരീക്ഷാഫലം വന്നപ്പോൾ കിരണിനെ ആദ്യം വിളിച്ചത് മുനിസാർ ആയിരുന്നു “അക്കാദമിക്കപ്പുറമുള്ള ആത്മബന്ധത്തിൻ്റെ തെളിവായി കാണാം” ഇതിനെ.
ഒരു വ്യക്തിയുടെ അക്കൗണ്ടിൽ നിന്നും ഒറ്റരാത്രികൊണ്ട് പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടു, തൻ്റെ പരിധിയിൽ നിന്ന് വന്ന പ്രസ്തുത കേസിൽ തന്നെ ഐടി സെക്ടർ ജോലിയിൽ നിന്നും ലഭിച്ച പരിജ്ഞാനവും ഔദ്യോഗിക ജീവിതത്തിൽ
നിന്ന് ലഭിച്ച പാഠങ്ങളും അദ്ദേഹം കോർത്തിണക്കി കേസ് തെളിയിച്ചു. സോഫ്റ്റ്വെയർ കോഡുകളുടെ ലോകത്ത് നിന്നും നിയമപാലനത്തിന്റെ കർമ്മപഥത്തിലേക്ക് ചുവട് വെച്ച കിരൺ പി ബി ഐ.പി.എസിൻ്റെ യാത്ര
ആധുനിക പോലീസ് ഉദ്യോഗസ്ഥന്റെ പ്രതീകമാണ്. വെല്ലുവിളികളെ അവസരങ്ങളകി മാറ്റി, സാങ്കേതിക വിധിയുടെ സഹായത്തോടെ നാടിന് കാവലാകുന്ന ഈ യുവ ഉദ്യോഗസ്ഥൻ പുതിയ തലമുറയ്ക്ക് ഒരു യഥാർത്ഥ
മാതൃകയാണ്.