നാലു തവണ സിവിൽ സർവീസ് പ്രിലിംസ് പരാജയപ്പെട്ട്, അഞ്ചാം തവണ ഇൻറർവ്യൂവിൽ 10 മാർക്കിന് സ്വപ്നം കൈവിട്ടു പോയ ഒരാൾക്ക് എങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വരാനാകും? പരാജയങ്ങളുടെ ആഴക്കടലിൽ നിന്ന് കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (KAS) അമരത്തേക്ക് തുഴഞ്ഞെത്തിയ ജയൻ റ്റി. എന്ന ഉദ്യോഗസ്ഥൻ്റെ ജീവിതം വെറുമൊരു വിജയകഥയല്ല; അത് തോൽക്കാൻ മനസ്സില്ലാത്ത ഒരു മനുഷ്യൻ്റെ പോരാട്ടവീര്യത്തിന്റെ
ഇതിഹാസമാണ്.
തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ എന്ന ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജയന്റെ ജനനം. അച്ഛൻ കൂലിപ്പണി ചെയ്‌താണ് കുടുംബം പുലർത്തിയിരുന്നത്. സാധാരണ ഗവൺമെൻ്റ് മലയാളം മീഡിയം സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുകയും, തുടർന്ന് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും നേടുകയും ചെയ്തു. പിന്നീട് ഫോർച്യൂൺ IAS അക്കാദമിയിലായിരുന്നു സിവിൽ സർവീസ് പഠനം.
ഫാർച്യൂൺ IAS അക്കാദമി സ്കോളർഷിപ്പുമായി സഹായഹസ്‌തം നീട്ടിയത് തൻ്റെ
വിജയത്തിന് പ്രധാന പങ്കു വഹിച്ചു എന്ന് ജയൻ ഉറച്ചു പറയുന്നു. ഏതൊരു വലിയ വിജയത്തിനും പിന്നിൽ ശക്തമായ ഒരടിത്തറയുണ്ടാകും. ജയന്റെ കാര്യത്തിൽ, ആ അടിത്തറ പാകിയത് പ്രതികൂലസാഹചര്യങ്ങൾ നിറഞ്ഞ ബാല്യവും ഒരു അച്ഛന്റെ അസാധാരണമായ ദീർഘവീക്ഷണവുമായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ആ അച്ഛൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. സാമ്പത്തിക പരാധീനതയ്ക്കിടയിലും ഒരച്ഛൻ മകന്റെ ഭാവിക്കു വേണ്ടി നടത്തിയ തന്ത്രപരമായ നിക്ഷേപമാണ് പിൽക്കാലത്ത് നേരിടേണ്ടി വന്ന പരാജയങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസത്തിന് അടിത്തറ പാകിയത്.
വിജയത്തിന്റെ മാധുര്യം പൂർണമായും മനസ്സിലാക്കണമെങ്കിൽ പരാജയത്തിന്റെ കയ്‌പ് അറിഞ്ഞേ മതിയാവു. ജയന്റെ ജീവിതത്തിലെ സിവിൽ സർവീസ് കാലഘട്ടം വെറും പരാജയങ്ങളുടെ കണക്കല്ല മറിച്ച് വ്യക്തിത്വത്തെയും നിശ്ചയദാർഢ്യത്തെയും ഉരുക്കിയെടുത്ത അഗ്‌നിപരീക്ഷയായിരുന്നു.
ദിവസം 16 മണിക്കൂർ പഠിച്ച് ആദ്യമായി എഴുതിയ സിവിൽ സർവീസ് പ്രിലിമിനറി
പരീക്ഷയിൽ വെറും 1.3 മാർക്കിനാണ് ജയന് അവസരം നഷ്ടമായത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് തുടർച്ചയായി നാലു തവണ പ്രിലിമിനറി പരീക്ഷയുടെ കടമ്പ കടക്കാനായില്ല. അഞ്ചാമത്തെ പരിശ്രമത്തിൽ പ്രിലിംസും മെയിൻസും പാസായി ഇൻറർവ്യൂ
വരെ എത്തിയെങ്കിലും IAS എന്ന സ്വപ്‌നം വെറും 10 മാർക്കിന് മുന്നിൽ വീണുടഞ്ഞു. ഈ തുടർച്ചയായ പരാജയങ്ങൾ മാനസികമായി ജയനെ വല്ലാതെ തളർത്തി. സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. “നീ ഇതു വരെ പഠിച്ചു തീർന്നില്ലേ?” എന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾ കേൾക്കാതിരിക്കാൻ ചടങ്ങുകളിൽ നിന്നും കല്യാണങ്ങൾ നിന്നും ജയൻ പൂർണമായും ഒഴിഞ്ഞുമാറി. എന്നാൽ ഈ പ്രതിസന്ധിഘട്ടത്തിൽ താങ്ങും തണലുമായി നിന്നത് അച്ഛനായിരുന്നു. സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകൾക്കിടയിലും അദ്ദേഹം ജയനോട് പറഞ്ഞു: “നിനക്ക് ശരിയെന്നു തോന്നുന്ന കാര്യം നീ ചെയ്യുക”.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്ത് മാത്രം വിജയത്തിന് മതിയാവില്ല. അതിന് വ്യക്തമായ തന്ത്രങ്ങൾ കുടി ആവശ്യമാണ്. ദിവസം 16 മണിക്കൂർ അഹോരാത്രം പണിയെടുത്താലും വ്യക്തമായ തന്ത്രം ഇല്ലെങ്കിൽ വിജയം അകന്നുപോകുമെന്ന് ആദ്യത്തെ സിവിൽ സർവീസ് പരീക്ഷ പഠിപ്പിച്ച പാഠം ജയൻ മറന്നിരുന്നില്ല. ആ തിരിച്ചറിവിൽ നിന്നാണ് KAS വിജയത്തിലേക്കുള്ള പുതിയ വഴി വെട്ടിയൊരുക്കിയത്.
ഏതെരു വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലും താങ്ങും തണലുമാകാൻ ഒരു നല്ല പിന്തുണ സംവിധാനം അത്യാവശ്യമാണ്. ജയൻ്റെ ജീവിതത്തിൽ ആ ഒഴിച്ചുകൂടാനാവാത്ത പങ്കുവഹിച്ചത് ഫോർച്യൂൺ IAS അക്കാദമിയും ഒരു കൂട്ടം നല്ല സുഹൃത്തുക്കളുമായിരുന്നു. ഫോർച്യൂണർ IAS അക്കാദമിയുടെ സ്കോളർഷിപ്പ് തൻ്റെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു.
ശ്രീധന്യ സുരേഷ് IAS, ആനന്ദ് ജസ്റ്റിൻ (IFOS) തുടങ്ങിയ സുഹൃത്തുക്കൾ അടങ്ങുന്ന
പഠനസംഘവും ജയന് വലിയ മുതൽക്കൂട്ടായിരുന്നു. ഉത്തരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും വ്യത്യസ്തമായ കാഴ്‌ചപ്പാടുകൾ പങ്കുവയ്ക്കാനും പരസ്‌പരം പ്രചോദനം നൽകാനും ഈ സൗഹൃദ കൂട്ടായ്‌മ സഹായിച്ചു. ഇതെല്ലാം കിട്ടിയത് ഫോർച്യൂണിലൂടെയായിരുന്നു എന്ന് അടിവരയിട്ട് ജയൻ പറയുന്നു .
അഭിലാഷത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് ഒരു പരീക്ഷ പാസാകുന്നതിലല്ല, ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ സമൂഹത്തിന് നൽകുന്ന സംഭാവനകളിൽ ആണ് ഒരു വ്യക്തിയുടെ യഥാർത്ഥ വിജയം അടങ്ങിയിരിക്കുന്നത്. KAS ഉദ്യോഗസ്ഥനായ ശേഷം ജയൻ നടത്തിയ ഇടപെടലുകൾ അദ്ദേഹത്തിന്റെ യാത്രയുടെ ലക്ഷ്യശുദ്ധിയെ അടയാളപ്പെടുത്തുന്നു.
(1) നാടിനൊരു പാലം:-
KAS പരിശീലനത്തിൻ്റെ ഭാഗമായി, തൻ്റെ നാടായ കോട്ടൂരിൽ 107 കുടുംബങ്ങൾ താമസിക്കുന്ന ഒരു ആദിവാസി ഊരിലെ പ്രശ്‌നങ്ങൾ പഠിക്കാൻ ജയനും സംഘവും തീരുമാനിച്ചു. യാത്രാസൗകര്യം കുറവായ ആ ഗ്രാമത്തിൽ ഒരു ചെറിയ പാലം വീതികൂട്ടി പണിതാൽ ബസ് സർവീസ് സാധ്യമാകുമെന്നും അത് ആ ഗ്രാമവാസികളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും അവർ തിരിച്ചറിഞ്ഞു. ഈ നിർദ്ദേശം അവർ ജില്ലാ കളക്ടർക്ക് സമർപ്പിക്കുകയും മാസങ്ങൾക്ക് ശേഷം ആ പഴയ പാലത്തിൻ്റെ സ്ഥാനത്ത് ഒരു പുതിയ പാലം വന്നപ്പോൾ, സ്വന്തം നാട്ടുകാർക്ക് വേണ്ടി അർത്ഥവത്തായ ഒരു കാര്യം ചെയ്യാൻ
സാധിച്ചതിന്റെ ചാരിതാർഥ്യം ജയൻ അനുഭവിച്ചു.
തന്റെ പദവി കേവലമൊരു ജോലിയിൽ കാണാതെ, സമൂഹത്തിൽ ക്രിയാത്മകമായി മാറ്റങ്ങൾ കൊണ്ടുവരാനുള്ള അവസരമായി ജയൻ ഉപയോഗിക്കുന്നു. വർഷങ്ങൾ നീണ്ട പോരാട്ടത്തിന്റെ യഥാർത്ഥ ഫലം ഈ പ്രവർത്തനങ്ങളിലാണ് പ്രതിഫലിക്കുന്നത്.
ജയൻ റ്റി.യുടെ ജീവിതം ഒരു വ്യക്തിയുടെ വിജയം മാത്രമല്ല, കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും സാധാരണ കുടുംബങ്ങളിൽ നിന്നും വരുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് ഒരു പ്രചോദനമാണ്. ദീർഘവീക്ഷണം, തളരാത്ത നിശ്ചയദാർഢ്യം വ്യക്തമായ ലക്ഷ്യബോധം എന്നിവയുണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും അതിജീവിച്ച് വിജയത്തിലെത്താമെന്ന്
അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു.
Demo Description
This will close in 0 seconds