fortuneias

തിരുവനന്തപുരം സ്വദേശിയായ ദേവി നന്ദനയുടെ സിവിൽ സർവ്വീസ് വിജയം,
കൃത്യമായ ആസൂത്രണവും നിശ്ചയദാർഢ്യവും ഒത്തു ചേർന്നതായിരുന്നു. പൊതു സേവനത്തിന്റെ പശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ നിന്നാണ് ദേവി വരുന്നത്. പിതാവ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും മാതാവ് എം.ജി. കോളേജിലെ പ്രൊഫസറുമാണ്. സഹോദരി ഇന്ത്യൻ ആർമിയിൽ ഡോക്‌ടറായി സേവനമനുഷ്‌ഠിക്കുന്നു. സിവിൽ സർവ്വീസ് എന്നത് ദേവിയുടെ കുട്ടിക്കാലത്തെ സ്വപ്‌നമായിരുന്നില്ല. NIT കാലിക്കറ്റിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ ശേഷം ‘Deloit എന്ന പ്രമുഖ കമ്പനിയിൽ പ്രൊഫഷണൽ കരിയർ ആരംഭിച്ച ദേവി, തന്റെ സഹപ്രവർത്തകരിൽ നിന്നാണ് സിവിൽ സർവ്വീസ് പരീക്ഷയുടെ സാധ്യതകളെക്കുറിച്ച് അറിയുന്നത്. സുരക്ഷിതമായ ഒരു ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവ്വീസിലേക്ക് ഇറങ്ങിയത്. 2018-ലെ ആദ്യ ശ്രമത്തിൽ കേവലം ഒരു മാസത്തെ പഠനംകൊണ്ട് പരീക്ഷയെ നേരിട്ടപ്പോൾ കിട്ടിയ പരാജയം, തൻ്റെ ഈ മേഖലയിൽ നിലനിൽക്കുന്ന അറിവ് വളരെ കുറവാണെന്ന ബോധ്യം, നീണ്ട ഒരു വർഷം ഗൗരവകരവും ചിട്ടയായതുമായ ഒരു പഠന രീതിയിലേക്ക് ദേവിയെ നയിച്ചു. ഇതിനു ദേവിയെ സഹായിച്ചതും, ദേവിയുടെ സിവിൽ സർവ്വീസ് സ്വ‌പ്നം നേടിയെടുക്കുന്നതിനും പ്രധാന പങ്ക് വഹിച്ചത് ഫോർച്യൂൺ IAS അക്കാദമിയായിരുന്നു.


സിവിൽ സർവ്വീസ് പരിശീലനത്തിനായി കുടുംബത്തെ പൂർണമായും ആശ്രയിക്കുന്നത് പലപ്പോഴും ഉദ്യോഗാർത്ഥികളിൽ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കാറുണ്ട്. ഇത് തിരിച്ചറിഞ്ഞ്, ദേവി പഠനസമയത്ത് സാമ്പത്തികമായി സ്വതന്ത്രയായിരിക്കാൻ ആഗ്രഹിച്ചു. 2018 മെയ് മാസത്തിൽ ഫോർച്യൂൺ അക്കാദമിയുടെ സ്കോളർഷിപ്പ് ടെസ്റ്റിൽ പങ്കെടുത്ത് ഫുൾ സ്കോളർഷിപ്പ് നേടിയത് ദേവിയുടെ വിജയത്തിന് പ്രധാന വഴിത്തിരിവായി. സാമ്പത്തികമായ ഈ സ്വയം പര്യാപ്തത ഒരു വർഷം പൂർണമായും പഠനത്തിൽ
മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആത്മവിശ്വാസം അവൾക്ക് നൽകി. ഒരു ഉദ്യോഗാർത്ഥി നേരിടുന്ന സാമ്പത്തിക ബാധ്യത എന്ന കുറ്റബോധം ഇല്ലാതാക്കാൻ ഈ സ്കോളർഷിപ്പിലൂടെ സഹായിച്ചു എന്ന് ദേവി നന്ദന പറയുന്നു. രാവിലെ ഫോർച്യൂൺ റീഡിംഗ് റൂമിലെ നിശബ്ദ‌മായ പഠനവും, ഉച്ചകഴിഞ്ഞുള്ള വിദഗ്‌ധരുടെ ക്ലാസ്സുകളും ദേവിനന്ദനയുടെ ദിനചര്യത്തെ ക്രമപ്പെടുത്തി. ഫോർച്യൂൺ വീക്കിലി ടെസ്റ്റുകളെ അടിസ്ഥാനമാക്കിയാണ് ദേവി പ്രിലിംസ് തയ്യാറെടുപ്പുകൾ നടത്തിയത്. NCERT തലത്തിൽ നിന്ന് ആരംഭിച്ച് പടിപടിയായി ഉയർന്ന നിലവാരത്തിലുള്ള ടെസ്റ്റുകളിലേക്ക് അവൾ കടന്നും Test – Revise – Repeat എന്ന രീതിയിലൂടെ സിലബസ് ആവർത്തിച്ച് പഠിച്ചത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു.


മെയിൻസ് പരീഷ സമയത്ത് ഒരു ഉത്തരം എഴുതാൻ 20 മിനിറ്റ് എടുത്തിരുന്ന ദേവി,
നിരന്തര പരിശീലനത്തിലൂടെ അത് 7 മിനിറ്റിലേക്ക് എത്തിച്ചു. ഫോർച്യൂണിലെ മുനി സർ, നിതിൻ സർ എന്നിവരുടെ കൃത്യമായ മെൻ്റർഷിപ്പ് ഉത്തരങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. ജമ്മു കശ്മീർ ചീഫ് സെക്രട്ടറിയായിരുന്ന വ്യക്തി ചെയർമാനായ ബോർഡിന്റെ മുന്നിലാണ് ദേവി ഇൻ്റർവ്യൂവിന് ചെന്നത്. ഇൻ്റർവ്യൂവിൻ്റെ തുടക്കത്തിൽ തന്നെ ചെയർമാൻ
ചോദിച്ച ആദ്യത്തെ അഞ്ചോ ആറോ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ദേവി നന്ദനക്ക് സാധിച്ചില്ല. ഉത്തരങ്ങൾ അറിയാത്ത ചോദ്യങ്ങൾക്ക് “എനിക്കറിയില്ലഎന്ന് വിനയത്തോടൊപ്പം ആത്മവിശ്വാസത്തോടെയും പറയാൻ അവൾക്ക് കഴിഞ്ഞു. ഈ മനോധൈര്യമാണ് അവളെ റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ചത്.
92-ാം റാങ്ക് എന്ന മികച്ച നേട്ടം ദേവി നന്ദനക്ക് ലഭിച്ച കൃത്യമായ ആസൂത്രണത്തിൻ്റെയും, കഠിനാദ്ധ്വാനത്തിൻ്റെയും ഫലമാണ്. ദേവി നന്ദനയുടെ ഈ വിജയം കേവലം ഭാഗ്യം കൊണ്ടല്ല മറിച്ച് പരാജയങ്ങളെ വിശകലനം ചെയ്യാനും തിരുത്താനുമുള്ള അവളുടെ കഴിവിൻ്റെ സാക്ഷ്യപത്രമാണ്.


“ലക്ഷ്യബോധത്തോടുള്ള പ്രയത്നവും തോൽവികളിൽ നിന്ന് ഉൾക്കൊളളാനുമുള്ള മനക്കരുത്തുമാണ് ഏതൊരു വിജയത്തിന്റെയും യഥാർത്ഥ രഹസ്യം.” 

Download PYQ


    Your information will be securely sent to and stored in Google Sheets for the purpose of processing your form submission.

    This will close in 0 seconds