ആനന്ദ് ജസ്റ്റിന്റെ വിജയം വെറുമൊരു റാങ്ക് പട്ടികയിലെ നേട്ടമല്ല, അത് തിരുവനന്തപുരം വലിയതുറയിലെ ഒരു ജനതയുടെ പതിറ്റാണ്ടുകളായുള്ള സാമൂഹിക പരിവർത്തനത്തിൻ്റെ അടയാളപ്പെടുത്തലാണ്. തിരുവനന്തപുരം വലിയതുറയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്ന് ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്ക് (IFOS) എത്തുന്ന ആദ്യത്തെ വ്യക്തി എന്ന ചരിത്രപരമായ നേട്ടമാണ്. ഒരു ഉദ്യോഗാർത്ഥി വിജയിക്കുമ്പോൾ അത് അയാളുടെ മാത്രം നേട്ടമായി മാറുന്നു. എന്നാൽ ആനന്ദിനെപ്പോലെ ഒരു പശ്ചാത്തലത്തിൽ നിന്ന് ഒരാൾ വരുമ്പോൾ അത് ഒരു സമൂഹത്തിൻ്റെ മുഴുവൻ പ്രതീക്ഷയായി മാറുന്നു. “എനിക്കു കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും” എന്ന നിശബ്ദമായ സന്ദേശമാണ് ആനന്ദ് നൽകുന്നത്.
വലിയതുറയിലെ “റോസ് മിനി കോൺവെൻ്റ്” സ്കൂളിൽ നിന്ന് 4-ാം ക്ലാസ്സുവരെ പഠിച്ച് അതിനുശേഷം തിരുവനന്തപുരം “സെൻ്റ് മേരിസ് പട്ടം” സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ജിയോളജി ബിരുദവും നേടി. തുടർന്ന് 2015 ൽ ആനന്ദ് സിവിൽ സർവീസ് പരീക്ഷ തയ്യാറെടുപ്പുകൾ ആരംഭിച്ചു. സിവിൽ സർവീസ് പരീക്ഷകളിലെ പരാജയങ്ങൾ ഒരു ഉദ്യോഗാർത്ഥിയെ എങ്ങനെ കൂടുതൽ കരുത്തനാക്കുന്നു എന്നതിൻ്റെ നേർചിത്രമാണ് ആനന്ദിന്റെ 8 വർഷം നീണ്ട യാത്ര.
തിരുവനന്തപുരത്തെ ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയിൽ എൻവിയോൺമെന്റ് & ഇക്കോളജി അദ്ധ്യാപകനായി പ്രവർത്തിച്ച കാലം, അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പഠിപ്പിക്കുന്നതിനിടെ പഠനം കൂടുതൽ വ്യക്തമായി. സ്വതവേ ഒരു മിതഭാഷിയായിരുന്ന (Introvert) ആനന്ദ്, പതിയെ ഒരുപാട് സിവിൽ സർവീസ് വിദ്യാർഥികളുടെ മാർഗദർശിയായി മാറി. സംസാരിക്കാൻ പഠിച്ചു. ചോദ്യങ്ങളെ നേരിടാൻ പഠിച്ചു. പരാജയത്തെ ഭയക്കാതിരിക്കാൻ പഠിച്ചു. തന്നെപോലെ സ്വപ്പ്നങ്ങൾ കാണുന്ന, അതേസമയം പരാജയങ്ങളെ ഭയപ്പെടുന്ന പുതിയ ഉദ്യോഗാർഥികൾക്ക് മുന്നിൽ അദ്ദേഹം ഒരു “വെളിച്ചമായി നിൽക്കുന്നു” “ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്കും ഇത്
സാധിക്കും” എന്ന് അദ്ദേഹം പറയുമ്പോൾ അതിന് അനുഭവങ്ങളുടെ കരുത്തുണ്ട്.
എട്ടു വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ സാമ്പത്തിക-സാമൂഹിക പിന്നോക്കാവസ്ഥ സൃഷ്ടിച്ച വെല്ലുവിളികൾ മറികടന്നാണ് ആനന്ദ് ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തിന് പിന്നിൽ മൂന്ന് സ്ത്രീകളുടെ ത്യാഗവും, സ്നേഹവും കൂടിയുണ്ടെന്ന് ആനന്ദ് പറയുന്നു. അമ്മ, സഹോദരി, ഭാര്യ ഇവരുടെ പങ്ക് വളരെ വലുതായിരുന്നു എന്ന് ആനന്ദ് ചൂണ്ടിക്കാണിക്കുന്നു.
ആനന്ദിന്റെ ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. 9 വർഷം നീണ്ട കഷ്ടപ്പാട്, നീണ്ട തുടർച്ചയായ പരാജയങ്ങൾ. പക്ഷേ ഓരോ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട്
നേടിയെടുത്ത അവിസ്മരണീയമായ വിജയത്തിൻ്റെ നേർസാക്ഷ്യമാണ്.
ഒരു സിവിൽ സർവീസ് ഉദ്യോഗാർഥിയുടെ ജീവിതത്തിൽ പരിശീലന കേന്ദ്രങ്ങൾ
വെറും ക്ലാസ് മുറികൾ മാത്രമായി മാറുന്ന കാഴ്ചയാണ് നാം സാധാരണ കാണാറുള്ളത്. എന്നാൽ ആനന്ദിൻ്റെ വിജയത്തിൽ ‘ഫോർച്യൂൺ ഐ.എ.എസ്. അക്കാദമി വഹിച്ച പങ്ക് ഒരു വിദ്യാലയത്തിന് അപ്പുറമായിരുന്നു. ആനന്ദ്ത ന്നെ സാക്ഷ്യപ്പെടുത്തുന്നത് പോലെ, അദ്ദേഹത്തിന് അത് “തൻ്റെ സ്വന്തം വീട്” പോലെയായിരുന്നു. മത്സരപരീക്ഷകളുടെ ലോകം പലപ്പോഴും രൂക്ഷമായ സമ്മർദ്ദത്തിന്റേതാണ്. അവിടെ റാങ്കുകൾക്ക് മാത്രമാണ് വില. എന്നാൽ പരാജയപ്പെട്ട് നിൽക്കുന്ന ഘട്ടത്തിൽ പോലും ഒരാളെ ചേർത്തുപിടിക്കാൻ ഒരു ഇടമുണ്ടാകുക വലിയ ഒരു ഭാഗ്യമാണ്. ഫോർച്യൂൺ ഐ.എ.എസ്. അക്കാദമിയിലൂടെ തനിക്ക് ആ ഭാഗ്യം കിട്ടിയിരുന്നു എന്ന് ആനന്ദ് പറയുന്നു.
“എത്ര പരാജയപ്പെട്ടാലും ഓരോതവണയും എന്നെ സ്വാഗതം ചെയ്യുമെന്ന്
എനിക്ക് ഉറപ്പായിരുന്നു” ഈ ഉറപ്പാണ് അദ്ദേഹത്തിന് നൽകിയ ഏറ്റവും
വലിയ ആയുധം. പരാജയപ്പെടുമ്പോൾ കുറ്റപ്പെടുത്താത്ത, തളരുമ്പോൾ കൈപിടിച്ചുയർത്തുന്ന അധ്യാപകരും സുഹൃത്തുക്കളും അടങ്ങുന്ന ഒരു “സപ്പോർട്ട് സിസ്റ്റം” ആനന്ദിന് ചുറ്റുമുണ്ടായിരുന്നു.
സിവിൽ സർവീസ് മോഹിക്കുന്നവർക്കായി ആനന്ദിൻ്റെ ജീവിതം നൽകുന്ന മൂന്ന്
പ്രധാന പാഠങ്ങൾ:
1) Consistency: ബുദ്ധിശക്തിയെക്കാൾ കൂടുതൽ ഈ പരീക്ഷയിൽ വേണ്ടത് വിട്ടു
കൊടുക്കാവുന്ന മനസ്ഥിതിയാണ്.
2) ശരിയായ അന്തരീക്ഷം: നിങ്ങളെ മാനസികമായി തളർത്തുന്ന ഇടങ്ങളിൽ നിന്നും മാറി, നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, ഒരു കുടുംബം പോലെ കാണുന്ന പഠനാന്തരീക്ഷം തിരഞ്ഞെടുക്കുക.
3) സ്വയം വിശ്വാസം: ലോകം മുഴുവൻ നിങ്ങളെ സംശയിച്ചാലും നിങ്ങളുടെ
ലക്ഷ്യത്തിൽ നിങ്ങൾ ഉറച്ചു നിൽക്കുക.
ആനന്ദ് ജസ്റ്റിൻറെ കഥ അവസാനിക്കുന്നില്ല. അത് ഓരോ സിവിൽ സർവ്വീസ് മോഹവുമായി ഇറങ്ങിത്തിരിക്കുന്ന ആയിരക്കണക്കിന് യുവാക്കളിലൂടെ തുടരുകയാണ്. റാങ്ക് ലിസ്റ്റിൽ നിങ്ങളുടെ പേരും വരണമെങ്കിൽ, ആനന്ദിനെ പോലെ വീഴ്ച്ചകളെ പ്രണയിക്കുക, കാരണം ഓരോ വീഴ്ചയും നിങ്ങളെ വിജയത്തിലേക്ക് ഒരുപടികൂടി അടുപ്പിക്കുകയാണ് ചെയ്യുന്നത്. ആനന്ദിൻ്റെ ഈ യാത്ര നമുക്ക് നൽകുന്ന സന്ദേശം ലളിതമാണ്. “ലക്ഷ്യം വലുതാണെങ്കിൽ, യാത്ര കഠിനമായിരിക്കും. പക്ഷേ പരിശ്രമം തുടർന്നാൽ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും.”
Demo Description
This will close in 0 seconds