സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് പലരും പതിയെ ചുവടെടുത്തു വയ്ക്കുന്ന പ്രായത്തിൽ, ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയെ തന്റെ ആദ്യ ശ്രമത്തിൽ തന്നെ നിഷ്പ്രഭമാക്കിയ പെൺകുട്ടിയാണ് സഫ്ന നസറുദ്ദീൻ. കഠിനാധ്വാനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച സഫ്ന, വെറും 23-ാം
വയസ്സിൽ അഖിലേന്ത്യ തലത്തിൽ 45-ാം റാങ്ക് നേടിയപ്പോൾ പുതിയൊരു ചരിത്രത്തിന്റെ പിറവിയായി. വർഷങ്ങളോളം നീളുന്ന കാത്തിരിപ്പും, പരാജയവും ഈ പരീക്ഷയുടെ അഭിവാജ്യ ഘടകമാണെന്ന പൊതുധാരണയെയാണ് സഫ്ന തന്റെ നിശ്ചയദാർഢ്യം കൊണ്ട് തിരുത്തിക്കുറിച്ചത്.
തിരുവനന്തപുരം സ്വദേശിയായ സഫ്ന പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിൽ ആയിരുന്നു പത്താം ക്ലാസ് പഠനം, മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുകയും തുടർന്ന് പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും പ്ലസ് ടു ഹുമാനിറ്റീസ് എടുത്ത് പഠിച്ചു. അന്ന് ദേശീയതലത്തിൽ ഒന്നാം റാങ്ക് നേടുകയും പിന്നീട് 2017 ൽ മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിഎ ഇക്കണോമിക്സിൽ ഒന്നാം റാങ്ക് നേടുകയും ചെയ്തു. നേട്ടങ്ങളുടെ വഴിയിലെ തിളക്കമുള്ള അധ്യായമായിരുന്നു ഇത്.
ബിരുദപഠനത്തിനുശേഷം സിവിൽ സർവീസ് അല്ലാതെ മറ്റൊരു ലക്ഷ്യം മുന്നിൽ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയിൽ ആയിരുന്നു സഫ്നയുടെ സിവിൽ സർവീസ് പഠനം. സഫ്നയുടെ യാത്ര തുടങ്ങുന്നത് തൻ്റെ ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെയാണ്. ലക്ഷക്കണക്കിന് ആളുകൾ മത്സരിക്കുന്ന യു.പി.എസ്.സി പരീക്ഷയിൽ വിജയിക്കാൻ കേവലം പുസ്തക വായന മാത്രം പോരെന്നും, കൃത്യമായ ഒരു “യുദ്ധതന്ത്രം” (Planning) ആവശ്യമാണെന്നും സഫ്ന തിരിച്ചറിഞ്ഞു. പരീക്ഷയുടെ യഥാർത്ഥ സ്വഭാവം ഉൾക്കൊള്ളുക എന്നതായിരുന്നു ആദ്യപടി. ഇതിനായി സിവിൽ സർവീസ് പരീക്ഷയുടെ സിലബസ് ആഴത്തിൽ മനസ്സിലാക്കി. എന്താണ് പഠിക്കേണ്ടതെന്നും
എവിടെയാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും തിരിച്ചറിയാൻ ഇത്
സഹായിച്ചു.
ഒരു സാധാരണ ഉദ്യോഗാർത്ഥിയെ പോലെ സഫ്നയും പത്രം വായനയിൽ നിന്നാണ് തന്റെ ദിനചര്യ ആരംഭിച്ചിരുന്നത് എന്നാൽ ആ വായന വെറും ഒരു വിവരശേഖരണമായിരുന്നില്ല. ഓരോ വാർത്തയും സിലബസിലെ ഏത് ഭാഗമായി ബന്ധിപ്പിക്കാം എന്ന് ചിന്തിച്ചു. ഫോർച്യൂൺ ഐഎഎസ് അക്കാദമിയിലെ ക്ലാസ്സുകൾക്ക് ശേഷം പഠിച്ച കാര്യങ്ങൾ അന്നേദിവസം തന്നെ റിവിഷൻ ചെയ്യുക എന്ന് കർക്കശമായ നിയമം സ്വയം അടിച്ചേൽപ്പിച്ചു. നാളെ ചെയ്യാം എന്ന ആലസ്യം സഫ്നയുടെ നിഘണ്ടുവിൽ ഉണ്ടായിരുന്നില്ല. വളരെ ചിട്ടയോടു കൂടിയുള്ള പഠനം സഫ്നയെ സിവിൽ സർവീസിൽ എത്തിച്ചു.
വിജയഗാഥകൾ കേൾക്കുമ്പോൾ അവ തിളക്കമുള്ളതായി തോന്നുമെങ്കിലും അതിന് പിന്നിലെ കറുത്ത ദിനങ്ങളെക്കുറിച്ച് സംസാരിക്കാറില്ല. സഫ്നയ്ക്കും അത്തരം നിമിഷങ്ങൾ ഉണ്ടായിരുന്നു. തൻ്റെ സുഹൃത്തുക്കളും സമപ്രായക്കാരും ജീവിതം ആസ്വദിക്കുമ്പോൾ പുസ്തകങ്ങൾക്കിടയിൽ തന്റെ കൗമാരവും യൗവനവും ഹോമിക്കപ്പെടുകയാണോ എന്ന ചിന്ത ഏതൊരു ഉദ്യോഗാർത്ഥിയെയും പോലെ സഫ്നയെയും അലട്ടിയിരുന്നു. എന്നാൽ ഒരു ലക്ഷ്യം ഉള്ളിൽ ജ്വലിക്കുമ്പോൾ താൽക്കാലികമായ സന്തോഷങ്ങൾ ഉപേക്ഷിക്കാൻ സഫ്നയ്ക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.
സിവിൽ സർവീസ് പോലെയുള്ള കടുത്ത മത്സര പരീക്ഷകളിൽ ശരിയായ മെൻ്റർഷിപ്പും പിന്തുണയും പഠനാന്തരീക്ഷവും നിർണായകമാണ്. സഫ്നയുടെ വിജയയാത്രയിൽ ഫോർച്യൂൺ ഐഎഎസ് അക്കാദമി വലിയ പങ്കാണ് വഹിച്ചത്. ഉത്തരങ്ങൾക്ക് ലഭിച്ച കൃത്യമായ ഫീഡ്ബാക്കുകൾ സഫ്നയുടെ എഴുത്തിൻ്റെ ശൈലി മെച്ചപ്പെടുത്താൻ സഹായിച്ചു. ആദ്യ ടെസ്റ്റിൽ ഒമ്പത് ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയ നിലയിൽ നിന്ന് അവസാന ടെസ്റ്റിൽ 20 ചോദ്യങ്ങൾ വരെ പൂർത്തിയാക്കാൻ കഴിഞ്ഞത് അതിന്റെ തെളിവാണ്. അക്കാദമിയിലെ പിയർ ഇൻറർവ്യൂ പരിശീലനങ്ങൾ പൊതുവേദിയിൽ സംസാരിക്കുന്ന ഭയം മറികടക്കാൻ സഹായിച്ചു. തുടർച്ചയായ മാർഗനിർദ്ദേശവും ആത്മവിശ്വാസം വളർത്തുന്ന പിന്തുണയും നൽകിയ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ വിജയത്തിൻ്റെ ഒരു പ്രധാന ഘടകമായി മാറി എന്ന് സഫ്ന പറയുന്നു.
സഫ്ന നസറുദ്ദീൻ്റെ വിജയം ഒരു വ്യക്തിഗത നേട്ടം മാത്രമല്ല സിവിൽ സർവീസ് സ്വപ്നം കാണുന്ന ആയിരങ്ങൾക്കുള്ള ശക്തമായ സന്ദേശമാണ്. വെറും 23-ാം വയസ്സിൽ അതും ആദ്യ ശ്രമത്തിൽ തന്നെ ഇന്ത്യയിലെ ഏറ്റവും കടുത്ത മത്സരപരീക്ഷകളിൽ ഒന്നിൽ 45-ാം റാങ്ക് നേടിക്കൊണ്ട് സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരാൻ സാധിച്ചതാണ് സഫ്നയെ പ്രത്യേകതയാക്കുന്നത്. പ്രായം ഒരു പരിധിയല്ല, ആദ്യ ശ്രമം ഒരു പരീക്ഷണം മാത്രമല്ല എന്ന സത്യം സഫ്ന തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. കൃത്യമായ ആസൂത്രണം തുടർച്ചയായ പരിശ്രമം ശരിയായ മാർഗ്ഗനിർദേശം അതിലുപരി സ്വന്തം കഴിവിലുള്ള വിശ്വാസം ഇവയെല്ലാം ചേർന്നാണ് സഫ്നയെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ ആദ്യ ശ്രമത്തിൽ വിജയം സ്വപ്നം കാണുന്ന യുവ സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് സഫ്നയുടെ കഥ ഒരു പ്രതീക്ഷയുടെ വെളിച്ചവും ധൈര്യത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനവുമാണ്.