fortuneias

വൈവാഹിക ജീവിതത്തിലേക്കോ മാതൃത്വത്തിലേക്കോ പ്രവേശിക്കുന്നതിലൂടെ സ്ത്രീകളുടെ കരിയർ സ്വപ്‌പ്നങ്ങൾ വികലമാകുന്നു എന്ന സ്ഥാപിത ധാരണകളെ മെറീന വിക്‌ടർ തിരുത്തിക്കുറിച്ചു. “ഒരു സ്ത്രീയുടെ സ്വപ്നങ്ങളുടെ
കാലാവധി നിശ്ചയിക്കുന്നത് ആരാണ്?” എന്ന പ്രസക്തമായ ചോദ്യത്തിനുള്ള ഏറ്റവും ഉജ്ജ്വലമായ ഉദാഹരണമാണ് മെറിൻ വിക്ട‌ർ IRS.


തിരുവനന്തപുരം സ്വദേശിയായ മെറീന വിക്‌ടർ വെക്കേഷണൻ ഹയർസെക്കൻഡറി വിരളിൽ നിന്നും 90% മാർക്കോടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് ഐസർ പൂനയിൽ നിന്നും ലൈഫ് സയൻസിൽ
ബിദുരവും ബിരുദാനന്തബിരുദവും നേടി, പിന്നീട് PhD ക്ക് ജോയിൻ ചെയ്യുകയും അതിനോടൊപ്പം തന്നെ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ സിവിൽ സർവീസ് തയ്യാറെടുപ്പും PhD യും ഒരുമിച്ചു കൊണ്ടുപോവാൻ സാധിക്കില്ല എന്ന്  തിരിച്ചറിഞ്ഞതിലൂടെ PhD പാതിവഴിയിൽ ഉപേക്ഷിച്ച്, സിവിൽ സർവീസ് എന്ന സ്വപ്‌നത്തിലേക്ക് തിരിഞ്ഞു.
ഒരുവശത്ത് മാതൃത്വത്തിൻ്റെ ഉത്തരവാദിത്തങ്ങളും മറുവശത്ത് സിവിൽ സർവീസ് എന്ന സ്വപ്‌നവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ മാനസികമായും ധാരാളം വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. എങ്കിലും മാതാപിതാക്കളും ഭർത്താവും നൽകിയ പിന്തുണയാണ് ഈ നേട്ടത്തിന് മുഖ്യപങ്ക് വഹിച്ചത്. തന്റെ കുട്ടിക്കാലത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ തൻ്റെ പിതാവിന് സമൂഹത്തിൽ നിന്നും ലഭിക്കുന്ന ബഹുമാനവും ആദരവും കണ്ട് അച്ഛനോട്
ചോദിച്ചു “അച്ഛാ അച്ഛൻ്റെ മുകളിലുള്ള ഉദ്യോഗസ്ഥൻ ആരാണ് ?” അച്ഛന്റെ മറുപടി “ഒരു IAS ഉദ്യോഗസ്ഥൻ എന്നായിരുന്നു.” അങ്ങനെയാണ് മെറീന സിവിൽ
സർവീസിനെ പറ്റി അറിയുന്നതും തയ്യാറെടുക്കണം എന്ന് ആഗ്രഹിക്കുന്നതും.
പിന്നീട് ബിരുദാനന്തര ബിരുദത്തിനും ശേഷം PHD യും സിവിൽ സർവീസ്  തയ്യാറെടുപ്പും ഒരുമിച്ചു കൊണ്ടുപോകുന്നതിനിടയിൽ തൻ്റെ വിവാഹം
കഴിയുകയും തുടർന്ന് അമ്മയാവുകയും അത് തൻ്റെ പഠനത്തിന് പ്രതികൂല സാഹചര്യമാവുകയും ചെയ്തു. തുടർന്ന് PHD ഒഴിവാക്കുകയും തൻ്റെ കുട്ടിക്കാലത്തെ സ്വപ്‌നമായ സിവിൽ സർവീസ് ലക്ഷ്യംവെച്ച് കൊണ്ട് കഠിനപ്രയത്നം തുടങ്ങുകയും ചെയ്തു.

 

“നിങ്ങൾ ഒരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും.”

2020-ലെ കൊറോണ ശരിക്കും മെറീനക്ക് ഒരു അവസരമൊരുക്കുകയായിരുന്നു. സ്‌കൂൾ ടീച്ചർ ആയിരുന്ന തൻ്റെ അമ്മ കൊറോണ മൂലം വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് തൻ്റെ മകൻ്റെ കാര്യങ്ങൾ നോക്കുകയും ഇത് പഠനത്തിൽ കൂടുതൽ സമയം കണ്ടെത്തുവാൻ സഹായിക്കുകയും ചെയ്തു. അതുപോലെതന്നെ ഫോർച്യൂൺ IAS അക്കാദമിയുടെ സ്കോളർഷിപ്പ് പരീക്ഷ വിജയിക്കുച്ചു. തുടർന്ന് ഫോർച്യൂൺ ഓൺലൈൻ ക്ലാസ്സുകളിലൂടെയായിരുന്നു മെറിനയുടെ
പഠനം. മെറീനയെ സംബന്ധിച്ച് ഓൺലൈൻ ക്ലാസുകൾ വളരെ നിർണ്ണയകമായിരുന്നു. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും വിദഗ്‌ധരായ അധ്യാപകരുടെ പിന്തുണയും ഓൺലൈനായി ലഭ്യമായത് അവരുടെ
തയ്യാറെടുപ്പിനെ കൂടുതൽ കരുത്ത് നൽകി. ഇതെല്ലാം കൊണ്ട് പൗലോ കൊയിലയുടെ വാചകങ്ങൾ തന്റെ ജീവിതത്തിൽ സത്യമാണെന്ന് മെറീന പറയുന്നു. സ്വപ്‌നങ്ങൾ പിന്തുടരുന്ന അമ്മ”എന്ന നിലയി മെറിനയുടെ യാത്ര
കുടുംബ ഉത്തരവാദിത്വങ്ങളും ഉന്നതമായ കരിയ ലക്ഷ്യങ്ങളും എങ്ങനെ ഒരേ തോളിൽ കോർത്തിണക്കാം മികച്ച ദൃഷ്ടാന്തമാണ്. ഈ നേട്ടം ആധുനിക കാലത്തെ സ്ത്രീ മുന്നേറ്റങ്ങളുടെ അടയാളം കൂടിയാണ്.

Download PYQ


    Your information will be securely sent to and stored in Google Sheets for the purpose of processing your form submission.

    This will close in 0 seconds