fortuneias

ശ്രീധന്യ സുരേഷ് എന്ന പേര് ഇന്ന് ഇന്ത്യൻ സിവിൽ സർവ്വീസ് ചരിത്രത്തിൽ ആത്മവിശ്വാസത്തിൻ്റെ മറ്റൊരു പേരാണ്. വയനാട്ടിലെ ഒരു സാധാരണ ഗോത്ര കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടി, അനവധി സാമൂഹികവും സാമ്പത്തികവും പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തിൻ്റെ ഉന്നത ഭരണസേവനത്തിലേക്ക് ഉയർന്ന കഥയാണിത്. വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹമായ കുറിച്യ വിഭാഗത്തിൽ നിന്ന് സിവിൽ സർവ്വീസ് നേടുന്ന ആദ്യ വ്യക്തിയാണ് ശ്രീധന്യ. സാധാരണ മലയാളം മീഡിയം സ്കൂളിൽ നിന്നും പഠിച്ച് തികച്ചും പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ നിന്നും ഐ.എ.എസ് എന്ന സ്വപ്നം കാണുകയും അത് നേടിയെടുക്കുകയും ചെയ്തു. സാഹചര്യങ്ങൾ എത്ര പ്രതികൂലമാണെങ്കിലും കഠിനാധ്വാനവും അർപ്പണബോധവും ദീർഘവീക്ഷണവും ഉണ്ടെങ്കിൽ ഏതു കൊടുമുടിയും കീഴടക്കാം എന്ന് ശ്രീധന്യ സുരേഷ്തെളിയിച്ചു.

 

തൊഴിലുറപ്പിന് പോകുന്ന അമ്മ കൂലിപ്പണിക്കാരനായ അച്ഛൻ ചുടുകട്ടക്കൊണ്ട് പണിത നിലം തേക്കാത്ത കട്ടികുറഞ്ഞ കോൺക്രീറ്റ് വീട്. വരുന്നവർക്ക് ഇരിക്കാൻ പോലുമുള്ള സൗകര്യം ഇവിടില്ല. വൈദ്യുതി കിട്ടിയിട്ട് ഏതാനും വർഷങ്ങൾ മാത്രം.
മഴപെയ്താൽ വെള്ളം നിറയുന്ന മുറികൾ, ദുരിതവും കഷ്ടപ്പാടും വേദനയും നിറഞ്ഞു നിൽക്കുന്ന ഈ ചുവരുകളിൽ നിന്നാണ് ദൃഢനിശ്ചയത്തിന്റെ പാഠങ്ങൾ കൊണ്ട് ശ്രീധന്യ വിജയത്തിലേക്ക് നടന്നു നീങ്ങിയത്.

 

“100 രൂപയാണ് വരുമാനം എങ്കിൽ 90 രൂപയും എൻ്റെ പഠനത്തിന്, 10രൂപ വീട്ടാവശ്യങ്ങൾക്ക്” ഇങ്ങനെയാണ് അച്ഛനും അമ്മയും എൻ്റെ പഠനത്തിന് മാറ്റിവച്ചത്. വഴി കാണിക്കാൻ അവരില്ലെങ്കിൽ ഇന്നീ വഴിയുടെ അറ്റത്ത് ഞാൻ എത്തില്ലായിരുന്നുവെന്ന്
ശ്രീധന്യ ഓർക്കുന്നു.

 

അഞ്ച് വയസ്സുമുതൽ 4 കിലോമീറ്റർ നടന്നാണ് തരിയോട് യു.പി സ്‌കൂളിൽ പോയി പഠിച്ചത്. എസ്.എസ്.എൽ.സി ക്ക് 85% മാർക്കും പ്ലസ്‌ടുവിന് ഉയർന്ന മാർക്കും നേടിക്കൊണ്ട്  കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും സുവോളജിയിൽ ബിരുദമെടുത്തു. തുടർന്ന് കാലിക്കറ്റ്  സർവകലാശാലയിൽ നിന്നും സുവോളജിയിൽ ബിരുദാനന്തരബിരുദവും നേടി.

 

വൈത്തിരിയിൽ ട്രൈബൽ ടൂറിസം ഡെവലപ്മെൻ്റ് ഓഫീസിൽ ജോലി ചെയ്യുമ്പോൾ ഒരു പരിപാടിക്കായി അന്നത്തെ മാനന്തവാടി സബ് കളക്ടർ ശ്രീറാം സാംബശിവറാവും ഉദ്ഘാടനത്തിനായി എത്തി. അന്നുവരെ കളക്ടറെ നേരിൽ കണ്ടിട്ടില്ലാത്ത ശ്രീധന്യക്ക് സബ്‌കളക്‌ടർ കടന്നു വന്നപ്പോൾ ഉദ്യോഗസ്ഥരും സദസ്സും കാണിച്ച ആദരവും ബഹുമാനവും പ്രചോദനമേകി. സിവിൽ സർവീസിലേക്ക് തിരിയാൻ അതൊരു വഴിത്തിരിവാകുകയും ചെയ്‌തു.

 

2016ലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് എൻട്രൻസ് എഴുതുകയും അതിലൂടെ തിരുവനന്തപുരത്തെ പഠനമാരംഭിക്കുകയും ചെയ്‌തു. പിന്നീട് രാപ്പകലില്ലാതെ പഠനത്തിന്റെ നാളുകളായിരുന്നു. എങ്കിലും 2017ലെ പ്രിലിംസ് പരീക്ഷ വിജയിക്കാൻ ആയില്ല. ഇതേസമയം കുടുംബം ചില  പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്നു ചേച്ചിയുടെ മകന് കാൻസർ ബാധിക്കുകയും അത്  കുടുംബത്തെ മാനസികമായും സാമ്പത്തികമായും
പ്രതികൂലമായി ബാധിച്ചു പലരും പിന്തിരിപ്പിച്ച നാളുകളായിരുന്നു അത്. 2017 നു ശേഷം FORTUNE IAS ACADEMY യുടെ സ്കോളർഷിപ്പ് വിജയിക്കുകയും
അക്കാഡമിയോട് ചേർന്ന് നിന്ന് പഠിക്കുകയും ചെയ്തു. “ശ്രീധന്യ ഒരിക്കലും ഫോർച്യൂണിനെ തിരഞ്ഞെടുക്കുകയല്ല, മറിച്ച് ഫോർച്യൂൺ ശ്രീധന്യയെ
തിരഞ്ഞെടുക്കുകയായിരുന്നു.” – ശ്രീധന്യ ഇപ്പോഴും ഓർത്തെടുക്കുന്നു. രജിസ്ട്രേഷൻ വകുപ്പ് ഐ.ജി എന്ന സ്ഥാനം വഹിക്കുമ്പോൾ തന്നെ തികച്ചും
മാതൃകാപരമായ വിവാഹരീതിയാണ് അവർ സ്വജീവിതത്തിൽ സ്വീകരിച്ചത്. സ്പെഷ്യൽ
മാര്യേജ് ആക്ട് പ്രകാരം വീട്ടിൽ വിവാഹം നടത്താമെന്ന് അറിയിക്കുവാനായി മാതൃകാപരമായ രീതി അവർ അവലംബിച്ചു. പ്രതിബന്ധങ്ങളിലേക്കല്ല, മറിച്ച് പ്രതിബന്ധങ്ങൾക്കപ്പുറമുളള ലോകത്തേക്കാണ് നാം കണ്ണ് നാട്ടേണ്ടത് എന്ന് പറഞ്ഞു വെക്കുന്ന ശ്രീധന്യ സുരേഷിൻ്റെ ജീവിതം നമുക്ക് തുറന്ന പാഠപുസ്തകമാണ്. 

Download PYQ


    This will close in 0 seconds