fortuneias

സിവിൽ സർവീസ് എന്ന കഠിനമായ പാതയിൽ സഞ്ചരിക്കുന്ന ഏതൊരു ഉദ്യോഗാർത്ഥിക്കും പകർന്നുനൽകാൻ ശ്രീജ ജെ.എസ്. എന്ന 24 കാരിക്ക് ഒരു വലിയ പാഠപുസ്ത‌കമുണ്ട്. വെറും ഒരു വിജയഗാഥ എന്നതിലുപരി പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് സ്വപ്നങ്ങളുടെ ആകാശത്തേക്ക് ചിറകടിച്ചുയരാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് മുൻപിൽ ഒരു വഴികാട്ടിയായി ശ്രീജ നിൽക്കുന്നു. ആദ്യശ്രമത്തിൽ തന്നെ 57-ാം റാങ്ക് കരസ്ഥമാക്കിയ ശ്രീജയുടെ യാത്ര കേരളത്തിൻ്റെ മാത്രമല്ല മറിച്ച് കഠിനാധ്വാനം ചെയ്യുന്ന ഓരോ സാധാരണക്കാരൻന്റെയും വിജയമാണ്.

 

സിവിൽ സർവീസ് എന്ന കഠിനമായ യാത്രയിൽ “ലക്ഷ്യബോധം” എത്രത്തോളം നിർണായകമാണെന്ന് ശ്രീജയുടെ പഠനമുറി തെളിയിക്കുന്നു. മാനിഫെസ്റ്റേഷൻ (Manifestation) എന്നത് ഒരു അത്ഭുതപ്രവൃത്തിയല്ല, മറിച്ച് മനസ്സിനെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കാനുള്ള ഒരു മനശാസ്ത്ര ഉപാധിയാണെന്ന് ശ്രീജ തിരിച്ചറിഞ്ഞു. ആദ്യ ശ്രമത്തിൽ തന്നെ 71-ാം റാങ്ക് നേടിയ ഫാബി മാമിൻ്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ശ്രീജ തന്റെ പഠനമുറിയിലെ ചുമരിൽ “Sreeja J S IFS” എന്ന് കുറിച്ചത്. രസകരമായ വസ്തു‌ത, അവൾ അവിടെ കുറിച്ചത് “Rank 15” എന്നായിരുന്നു. ആദ്യ പത്തു റാങ്കുകൾ ആഗ്രഹിക്കുന്നത് ഒരുപക്ഷേ ‘അഹങ്കാരമായി’ തോന്നിയേക്കാം എന്ന ചിന്തയും എന്നാൽ ’15’ എന്നത് നേടിയെടുക്കാൻ കഴിയുന്ന ലക്ഷ്യമാണെന്ന വിശ്വാസവുമാണ് ഇതിനുപിന്നിലെ ലോജിക്. പഠനത്തിനിടയിൽ മടി തോന്നുമ്പോൾ സ്വയം തിരുത്താൻ ആയി “Get back to study, You lazy buffoon” അവൾ അവളുടെ ചുവരിൽ എഴുതി വച്ചു. മാനിഫെസ്റ്റേഷൻ എന്നത് മടിയെ മറികടക്കാനും അച്ചടക്കം നിലനിർത്താനുമുള്ള ഒരു ടൂളായാണ് ശ്രീജ ഉപയോഗിച്ചത്. പണിതീരാത്ത വീട്ടിലെ ചുവരുകളിൽ കുറിച്ച സ്വപ്നങ്ങളാണ്. ആ പണിതീരാത്ത ഒരു സാധാരണ വീട്ടിൽ നിന്നും ശ്രീജയെ ഇന്ത്യൻ സിവിൽ സർവീസിന്റെ പടിവാതിൽക്കൽ എത്തിച്ചത്.

 

തിരുവനന്തപുരം നരുവാമൂട് വെള്ളാപ്പള്ളി രോഹിണി ഭവനിൽ നിർമ്മാണ തൊഴിലാളിയായ ജയകുമാറിന്റെയും ഷീജ കുമാരിയുടെയും മകളായ ശ്രീജ പട്ടം സെന്റ്മേരീസ് എച്ച്.എസ്.എസിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെന്നൈ മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടുകയും പിന്നീട് സിവിൽ സർവ്വീസ് പരിശീലനത്തിനായി തിരിയുകയും ചെയ്തു.

 

ജീവിതം നൽകിയ പരിമിതികളെ പരാതികളാക്കി മാറ്റാതെ അവയെ പൊരുതിക്കയറാനുള്ള ഊർജ്ജമാക്കുകയായിരുന്നു ശ്രീജ. മികച്ച സൗകര്യങ്ങളോ വലിയ സാമ്പത്തിക പശ്ചാത്തലമോ ഇല്ലാത്തവർക്ക് കഠിനാധ്വാനം കൊണ്ട് സിവിൽ സർവീസ് എന്ന സ്വപ്നം എത്തിപ്പിടിക്കാമെന്ന് ശ്രീജ തെളിയിച്ചു. തിരുവനന്തപുരം നരുവാമൂട്ടിലെ പണിതീരാത്ത ഒരു വീടിൻ്റെ പരിമിതിക്കുള്ളിലിരുന്നാണ് ശ്രീജ IFS എന്ന വലിയ സ്വപ്നം കണ്ടത്. പി.ജിക്ക് ശേഷം ഉടൻ തന്നെ അസിസ്റ്റൻ്റ് പ്രൊഫസർ ആകാനുള്ള നെറ്റ് യോഗ്യത നേടിയെങ്കിലും സുരക്ഷിതമായ ഒരു കരിയർ ഉപേക്ഷിച്ച് തൻ്റെ സ്വപ്നമായ സിവിൽ സർവ്വീസ്തി രഞ്ഞെടുക്കുകയായിരുന്നു. അത് തികച്ചും ഒരു സാമ്പത്തിക റിസ്ക്‌ക് ആയിരുന്നു. പക്ഷേ ശ്രീജയുടെ മാതാപിതാക്കൾ അവർക്ക് നൽകിയത് അതിരുകളില്ലാത്ത പിന്തുണയായിരുന്നു. മാതാപിതാക്കളുടെ വിശ്വാസം എന്ന ഇന്ധനം കൊണ്ടാണ് അവളുടെ
മാനസികവും സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളെ നേരിട്ടത്. “മോളേ നിനക്ക് കിട്ടും” എന്ന് അവരുടെ ലളിതമായ വാചകം അവൾക്ക് നൽകിയത് ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ഊർജ്ജമായിരുന്നു. ഈ ആത്മവിശ്വാസമാണ് മദ്രാസ് ക്രിസ്ത്യൻ കോളേജിലെ അവളുടെ വ്യക്തിത്വ രൂപീകരണത്തിന് അടിത്തറ പാകിയത്.

 

ഒരു തികഞ്ഞ “Intovert’ൽ നിന്ന് ആത്മവിശ്വാസമുള്ള ഒരു വ്യക്തിത്വത്തിലേക്കുള്ള ശ്രീജയുടെ മാറ്റം MCCയിലെ പഠന കാലത്തായിരുന്നു. “ഫുട്ബോൾ ടീമിൽ ചേർന്നതും
നൃത്തം അറിയില്ലെങ്കിലും സ്റ്റേജിൽ കയറി 400 പേർക്ക് മുന്നിൽ പെർഫോം ചെയ്തതുമെല്ലാം അവളുടെ സങ്കോചങ്ങളെ ഇല്ലാതാക്കി. ആ നൃത്തവേദിയിൽ വച്ച് മറ്റുള്ളവർ പറഞ്ഞു “Sreeja, your are so cute” എന്ന കമന്റ് പോലും അവളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ഈ അടിത്തറയിൽ നിന്നാണ് ശ്രീജ ഫോർച്യൂൺ IAS അക്കാദമിയുടെ ക്ലാസുകളിൽ പ്രവേശിച്ചത്.

 

സിവിൽ സർവീസ് പോലുള്ള കടുത്ത മത്സരപരീക്ഷകളിൽ ശരിയായ മെൻ്റർഷിപ്പും പിന്തുണയും ഉള്ള പഠനാന്തരീക്ഷവും നിർണായകമാണ്. ശ്രീജയുടെ വിജയ യാത്രയിൽ ഫോർച്യൂൺ ഐ.എ.എസ്. അക്കാദമി വലിയ പങ്കാണ് വഹിച്ചത്. ഫോർച്യൂൺ ഐ.എ.എസ്. അക്കാദമിയിലെ മെൻ്റർമാർ നൽകിയ കൃത്യമായ നിർദ്ദേശങ്ങൾ നിർണായകമായിരുന്നു. ഓരോ ഘട്ടത്തിലും ഓരോ മെൻ്റർമാരും അവരുടെ പോരായ്‌മകളെ തിരുത്തി വിജയത്തിലേക്ക് നയിച്ചു. തൻ്റെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമായത് ഫോർച്യൂൺ ഐ.എ.എസ്. അക്കാദമിയായിരുന്നു എന്ന് ശ്രീജ പറയുന്നു. “മെൻ്റർമാർ പറയുന്നത് അന്ധമായി വിശ്വസിക്കുകയും അത് അക്ഷരംപ്രതി നടപ്പിലാക്കുകയും ചെയ്യുക” എന്ന ലളിതമായ രീതിയാണ് ശ്രീ പിന്തുടർന്നത്.

വിജയികൾക്ക് കണ്ണീരിൻ്റെ കഥകൾ പറയാനുണ്ടാകും. ശ്രീജയുടെ യാത്രയും അതിൽ നിന്ന് വ്യത്യസ്ത‌മല്ല. ആദ്യത്തെ CSAT മോക്ക് ടെസ്റ്റുകളിൽ പരാജയപ്പെട്ടതും, മെയിൻസ് ആൻസർ റൈറ്റിംഗിൽ 40-ൽ വെറും 4 മാർക്ക് മാത്രം ലഭിച്ച ലഭിച്ചത് അവളെ തളർത്തിയിരുന്നു. പരീക്ഷ കാലഘട്ടത്തിൽ ‘3’ തവണ പാനിക് അറ്റാക്കുകളും ഉറക്കമില്ലാത്ത രാത്രികളും അവൾക്ക് നേരിടേണ്ടിവന്നു.

എന്നാൽ തൻറെ ഉത്തരക്കടലാസിലെ പോരായ്‌മകൾക്കിടയിലും അതിലെ “പൊട്ടൻഷ്യൽ” കണ്ടെത്തിയ നിതിൻ സാറിൻ്റെയും അച്യുത് സാറിന്റെയും വാക്കുകൾ അവൾക്ക് കരുത്തായി. ഇതിന് എന്നെ തോൽപ്പിക്കാൻ ഞാൻ അനുവദിക്കില്ല” എന്ന വാശിയാണ് അവളെ മുന്നോട്ട് നയിച്ചത്. ഇതെ ആത്മവിശ്വാസത്തിലാണ് അവൾ UPSC ഇൻറർവ്യൂ എന്ന് അവസാനകടമ്പയിലേക്ക് എത്തിയത്.

 

അനുരാധ മാമിൻ്റെ ബോർഡ് ആയിരുന്നു ശ്രീജയെ ഇൻറർവ്യൂ ചെയ്തത്. അത് കേവലം ഒരു അറിവ് പരിശോധനയല്ല. മറിച്ച് വ്യക്തിത്വ പരിശോധനയാണ് എന്ന് ശ്രീജ തിരിച്ചറിഞ്ഞു കേരളത്തിന്റെ ചിപ്സിനെ കുറിച്ചും, അതു വറുക്കുന്ന വെളിച്ചെണ്ണയെകുറിച്ചും, ക്യൂബൻ മിസൈൽ പ്രതിസന്ധിയെകുറിച്ചും വളരെ രസകരവും സത്യസന്ധവുമായ സംഭാഷണങ്ങളാണ് അവിടെ നടന്നത്. അറിവിനേക്കാളുപരി വ്യക്തിത്വമാണ് അവിടെ അളക്കപ്പെടുന്നത് എന്ന് ശ്രീജയുടെ അനുഭവം കാണിച്ചുതരുന്നു.

 

ശ്രീജയെന്ന പാഠപുസ്‌തകം നമുക്ക് നൽകുന്നത് വലിയൊരു ആത്മവിശ്വാസമാണ്. കഠിനാധ്വാനവും കൃത്യമായ ദിശാബോധവുമുണ്ടെങ്കിൽ നെരുവാമൂടിലെ പണിതീരാത്ത
വീട്ടിൽ നിന്ന് ശ്രീജ ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അത് നിങ്ങൾക്കും സാധ്യമാകും. നിങ്ങളിലെ പോരാളിയെ ഉണർത്തുക, വിജയം നിങ്ങളെ തേടി വരും!

Download PYQ


    This will close in 0 seconds